എറണാകുളം കുന്നുകരയിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു

സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു
Attack on Congress office in Kunnukara, Ernakulam

എറണാകുളം കുന്നുകരയിൽ കോൺഗ്രസ് ഓഫീസിന് നേരേ ആക്രമണം

Updated on

കൊച്ചി: എറണാകുളം കുന്നുകര അടുവാശേരിയിൽ കോൺഗ്രസ് ഓഫിസിനു നേരേ ആക്രമണം. ആക്രമണത്തിനു ശേഷം പ്രവർത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തി. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഓഫിസിലെ ബെഞ്ചുകൾ അടിച്ചുതകർക്കുകയും ഫ്ളക്സുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

logo
Metro Vaartha
www.metrovaartha.com