ആർഎംപി പ്രവർത്തകർക്കു നേരെ ആക്രമണം; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

തലയ്ക്കും മുഖത്തും പരുക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആർഎംപി പ്രവർത്തകർക്കു  നേരെ ആക്രമണം; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം
Updated on

വടകര: അഴിയൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആർഎംപി പ്രവർത്തകർക്കു നേരെ ആക്രമണം. മേഖല പ്രസിഡന്‍റ് രോഷിൻ, മേഖല കമ്മിറ്റി അംഗം രതുൻ എന്നിവർക്കു പരുക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം.

ചിറയിൽ പീടികയിൽ വച്ച് സിപിഎമ്മുകാരായ ഇരുപതോളം പേർ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. തലയ്ക്കും മുഖത്തും പരുക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com