പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം
Attempt to set fire to V. Kunhikrishnan supporter's car in Payyannur

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം

Updated on

കണ്ണൂർ: പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവെക്കാൻ ശ്രമം. എരമം പേരൂലിലെ എം.കെ. നാരായണന്‍റെ കാറിന് തീവെയ്ക്കാനാണ് ശ്രമിച്ചത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു.

വി.കുഞ്ഞികൃഷ്ണന്‍റെ കൃഷി സ്ഥലത്തും ആക്രമണം ഉണ്ടായി. കൃഷിസ്ഥലത്ത് കെട്ടിയിരുന്ന മഴമറ അജ്ഞാതർ നശിപ്പിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലാണ് സംഭവം.

logo
Metro Vaartha
www.metrovaartha.com