തൃശൂരിൽ മദ്യമൊഴിച്ച് യുവതിയെ തീകൊളുത്താൻ ശ്രമം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്
Attempt to set young woman on fire after drinking alcohol in Thrissur

തൃശൂരിൽ മദ്യമൊഴിച്ച് യുവതിയെ തീകൊളുത്താൻ ശ്രമം

Updated on

തൃശൂർ: കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻശ്രമം. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്. ഇവരുടെ കൂടെ താമസിച്ചിരുന്ന പങ്കാളിയാണ് ലീനയെ തീകൊളുത്തിയത്.

ഇരുവരും ലീവിങ് ടുഗതർ ആയി താമസിച്ചുവരുകയായിരുന്നു. തീകൊളുത്താൻ ശ്രമിച്ചതിന് ആൺസുഹൃത്ത് വിആർ പുരം ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണു എന്ന തമ്പുരാൻ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ആളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com