

പാലക്കാട്: നേപ്പാൾ സ്വദേശിനിയായ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് സംഭവം.
ലിഫ്റ്റ് ചോദിച്ച് ഓട്ടോയിൽ കയറിയ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി നൽകിയ പരാതിയിൽ തൃത്താല പൊലീസ് ഓട്ടോ ഡ്രൈവർ കുമ്പിടി സ്വദേശിയായ പ്രേമദാസിനെ അറസ്റ്റ് ചെയ്തു.