വാളയാർ പെൺകുട്ടികൾക്കെതിരേ മോശം പരാമർശം; 24 ന്യൂസ് ചാനലിനെതിരേ പോക്സോ വകുപ്പ് ചുമത്താൻ ഹൈക്കോടതി

'ആവശ്യമെങ്കിൽ റിപ്പോർട്ടർ ചാനലിനെതിരേയും അന്വേഷണം നടത്തുന്നത് പരിഗണിക്കാം '
bad remarks against walayar girls action against 24 news channel
24 ന്യൂസ് ചാനലിനെതിരേ പോക്സോ വകുപ്പ് ചുമത്താൻ ഹൈക്കോടതിfile image
Updated on

കൊച്ചി: വാളയാർ പെൺകുട്ടികൾക്കെതിരേ മോശം പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. ഉദ്യോഗസ്ഥനെതിരേയല്ല, ഫോൺ സംഭാക്ഷണം റെക്കോർ‌ഡ് ചെയ്ത് കേൾപ്പിച്ച ചാനലിനെതിരേയാണ് കേസെടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. 24 ന്യൂസ് ചാനലിനെതിരേയാണ് കോടതി പരാമർശം.

ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിൽ വിധി പറയവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ച വാളയാർ പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. ഉത്തരവിന്‍റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി 24 ന്യൂസ് ചാനലിനെതിരേ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ചാനലിനെതിരേ പോക്സോ കുറ്റം ചുമത്താം. ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.