ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം, പി.എസ്. പ്രശാന്ത് ജയിലിൽ തുടരും

കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്
bail granted to a ajikumar in sabarimala gold theft case

പി.എസ്. പ്രശാന്ത് | എ. അജികുമാർ

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ. അജികുമാറിന് ജാമ്യം. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്.

2019 ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി.എസ്. പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തുടർന്ന് ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി എലസ്ഐടി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com