ജാമ‍്യ വ‍്യവസ്ഥ ലംഘനം; പി.കെ. ഫിറോസിനെതിരേയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താൽകാലികമായി മരവിപ്പിച്ചത്
Bail violation; High Court stays action against PK Feroz
ജാമ‍്യ വ‍്യവസ്ഥ ലംഘനം; പി.കെ. ഫിറോസിനെതിരേയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി
Updated on

തിരുവനന്തപുരം: ജാമ‍്യ വ‍്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരേയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താൽകാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്‌ടോബറിൽ മുഖ‍്യമന്ത്രിയുടെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.

ജാമ‍്യവ‍്യവസ്ഥയുടെ ഭാഗമായി ഫിറോസിന് പാസ്പോർട്ട് തിരികെ നൽകിയിരുന്നു. എന്നാൽ പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയപരിധി നൽകണമെന്നുള്ള ആവശ‍്യം കോടതി നിരസിക്കുകയായിരുന്നു. ജനുവരി 23ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

മുഖ‍്യമന്ത്രിയുടെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഫിറോസിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ‍്യത്തിൽ വിടുകയുമായിരുന്നു. ജാമ‍്യ വ‍്യവസ്ഥയിൽ പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നു.

എന്നാൽ വിലക്ക് ലംഘിച്ച് ഫിറോസ് വിദേശത്തേക്ക് പോയ കാര‍്യം പൊലീസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുർക്കിയിലാണെന്ന് അഭിഭാഷകൻ മറുപടി നൽകിയതോടെയാണ് ഫിറോസിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com