ബലിപെരുന്നാൾ: സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

അതേസമയം സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിനമായിരിക്കും
bakrid holiday educational institutions including professional colleges in state

ബലിപെരുന്നാൾ: സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ‍്യാപിച്ചു. ബലിപെരുന്നാൾ പ്രമാണിച്ചാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിരിക്കുന്നത്. അതേസമയം സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിനമായിരിക്കും.

നേരത്തെ വെള്ളിയാഴ്ചയിലെ അവധി സർക്കാർ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ശനിയാഴ്ച മാത്രം അവധി മതിയെന്ന തരത്തിലായിരുന്നു ഉത്തരവ്.

bakrid holiday educational institutions including professional colleges in state
ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം

എന്നാൽ വിവിധയിടങ്ങളിൽ നിന്നും വലിയ തോതിൽ പ്രതിഷേധം ഉയർന്നതോടെയാണ് വെള്ളിയാഴ്ച അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ബാധകമായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com