

ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾ വേണ്ട; വിലക്കി ജയിൽ ഡിജിപി
file image
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾക്ക് വിലക്ക്. ഇനിമുതൽ ജയിലുകളിൽ രാഷ്ട്രീയ പർട്ടികളുടെ മുഖപത്രങ്ങൾ,മാസികകൾ എന്നിവ അനുവദിക്കില്ല.
ജയിൽ ഉപദേശക സമിതി അംഗത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി എസ്. ശ്രീജിത്താണ് ഉത്തരവിറക്കിയത്.
ജയിലുകളിൽ വ്യാപകമായി ദേശാഭിമാനി പത്രം എത്തിക്കുന്നുവെന്നായിരുന്നു പരാതി. 55 ജയിലുകളിലാണ് ദേശാഭിമാനി പത്രം വിതരണം ചെയ്തിരുന്നത്. തടവുകാർക്ക് സത്യസന്ധമായ വാർത്തകൾ ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
വിലകൊടുത്തോ സ്പോൺസർഷിപ്പ് വഴിയോ രാഷ്ട്രീയ പാർട്ടികളുടെ മുഖ പത്രങ്ങൾ എത്തിക്കരുതെന്നാണ് ഡിജിപിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപിയുടെ സർക്കുലർ.