ബാണാസുര സാഗർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറക്കും

അണക്കെട്ടിന്‍റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്.
ബാണാസുര സാഗർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറക്കും
Updated on

കൽപറ്റ: മഴ ശക്തമായ സാഹചര്യത്തിൽ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 8.00 ന് തുറക്കും. പ്രദേശവാസികളും അണക്കെട്ടിന്‍റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് കളക്റ്റർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കും.

അണക്കെട്ടിന്‍റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുക.

പുഴയില്‍ 10 മുതല്‍ 15 സെന്‍റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടുക്കി ജില്ലയിലെ മലങ്കര, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. തൃശൂർ പൊരിങ്ങൽകുത്ത് ഡാമിലെ ആറാമത്തെ ഷട്ടറും തുറന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com