ബാങ്കുകൾ അവധിയിലേക്ക്; കൈയിൽ പണമുണ്ടെന്ന് ഉറപ്പാക്കുക

ദുർഗാഷ്ടമി പ്രമാണിച്ചാണ് സെപ്റ്റംബർ 30ന് കേരളത്തിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
Bank holidays in Kerala october 2025

ബാങ്കുകൾ അവധിയിലേക്ക്; കൈയിൽ പണമുണ്ടെന്ന് ഉറപ്പാക്കുക

Updated on

തിരുവനന്തപുരം: ബാങ്കുകൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അവധിയിലേക്ക്. സെപ്റ്റംബർ 30 മുതൽ ഒക്റ്റോബർ 2 വരെയും ബാങ്കുകൾ അടഞ്ഞു കിടക്കും. ദുർഗാഷ്ടമി പ്രമാണിച്ചാണ് സെപ്റ്റംബർ 30ന് കേരളത്തിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ‌തൊട്ടടുത്ത ദിവസം മഹാനവമി പ്രമാണിച്ചും ഒക്റ്റോബർ 2ന് വിജയദശമി, ഗാന്ധി ജയന്തി എന്നിവ മുൻനിർത്തിയും അവധിയായിരിക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. എടിഎം കൗണ്ടറുകൾ കാലിയാകാൻ സാധ്യതയുള്ളതിനാൽ കൈയിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പാക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com