സഹപ്രവർത്തകയെ മർദിച്ച അഭിഭാഷകനെ താത്കാലികമായി പുറത്താക്കി ബാർ അസോസിയേഷൻ

അന്വേഷണത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.
Bar Association suspends advocate over beating subordinate

ബെയ്‌ലിൻ ദാസ്, ശ്യാമിലി

Updated on

തിരുവനന്തപുരം: സഹപ്രവർത്തകയെ ക്രൂരമായി മർദിച്ചതിനു പിന്നാലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കി. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ വിശദീകരണം നൽകാനും ബെയ്‌ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി ലഭിക്കാനായി ഒപ്പം നിൽക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Bar Association suspends advocate over beating subordinate
തിരുവനന്തപുരത്ത് അഭിഭാഷകയ്ക്ക് ക്രൂര മർദനം, ഗുരുതര പരുക്ക്; സീനിയർ അഭിഭാഷകനെതിരേ പരാതി

അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ശ്യാമിലിയും ബെയ്‌ലിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്നും എടുത്ത് വീണ്ടും അടിച്ചെന്നും കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com