സ്റ്റാർ പദവിയില്ലെങ്കിൽ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും; ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ

290 ഹോട്ടലുകൾ സ്റ്റാർ പദവിക്ക് അപേക്ഷ നൽകിയിരുന്നു
Bar licenses will be cancelled if star status is not attained; government prepares to inform the High Court

സ്റ്റാർ പദവിയില്ലെങ്കിൽ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും; ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ

Representative image
Updated on: 

തിരുവനന്തപുരം: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇക്കാര‍്യം ഹൈക്കോടതിയെ അറിയിക്കും. 290 ഹോട്ടലുകൾ സ്റ്റാർ പദവിക്ക് അപേക്ഷ നൽകിയിരുന്നു.

ഇതിൽ സ്റ്റാർ പദവി ലഭിക്കാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസാണ് റദ്ദാക്കുക. വിഷയത്തിൽ അഡീഷണൽ സത‍്യവാങ്മൂലം സമർപ്പിക്കാൻ കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സ്റ്റാർ പദവിക്ക് അപേക്ഷ നൽകിയിട്ടും പരിശോധനയിൽ യോഗ‍്യത നേടാത്ത 32 ഹോട്ടലുകൾക്കാണ് സ്റ്റാർ പദവി ലഭിക്കാതിരുന്നത്. എന്നാൽ ഈ ഹോട്ടലുകളിലെ ബാറുകൾ ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ട്.