

ഡോ. ബി. അശോക്
തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക് ഐഎഎസിനെ സസ്പെൻഡ് ചെയ്തു. പദവിയിലിരിക്കേ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളിൽ നിരന്തരം എഴുതുകയും സംസ്ഥാന സർക്കാരിന്‍റെ നയങ്ങളെ വിമർശിക്കുകയും ചെയ്തതിലൂടെ അശോക് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.