ജൂലൈ 15 മുതൽ ബീഫിന് വിലക്കൂടും; വർധിക്കുക കിലോയ്ക്ക് 100 രൂപ വരെ!

എല്ലുള്ള ബീഫിന് 400 ഉം എല്ലില്ലാത്തതിന് 460 രൂപയുമായാണ് വർധിപ്പിക്കുക
beef-price-hike-from-july-15

ജൂലൈ 15 മുതൽ ബീഫിന് വിലക്കൂടും; വർധിക്കുക കിലോയ്ക്ക് 100 രൂപ വരെ!

Updated on

കോഴിക്കോട്: സംസ്ഥാനത്ത് മത്സ്യത്തിനും മാംസത്തിനും പച്ചക്കറിക്കുമടക്കം ഇന്ന് പൊന്നും വിലയാണ്. ട്രോളിങ് നിരോധനവും കയറ്റുമതിയും ഇറക്കുമതിയുമൊക്കെയായി ഭക്ഷ്യ സാധനങ്ങളെല്ലാം ഇന്ന് തൊട്ടാൽ പൊള്ളും. ഇതിനിടെ ബീഫിന് വീണ്ടും വിലവർധനവ് ഉണ്ടായിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ ബീഫിന് 60 മുതൽ 100 രൂപവരെയാണ് വർധിപ്പിടച്ചിരിക്കുന്നത്. എല്ലുള്ള ബീഫിന് 400 ഉം എല്ലില്ലാത്തതിന് 460 രൂപയാണ് ഇപ്പോൾ ജില്ലയിലെ ഇറച്ചിവില. ഓൾ കേരള മീറ്റ് മർച്ചന്‍റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്.

beef-price-hike-from-july-15
ഇനിയങ്ങോട്ട് പോത്തിറച്ചിയില്ലാത്ത ഞായറാഴ്ചകൾ!! കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം!

നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യത്തിന് കന്നുകാലികളെത്താത്തതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം, മാത്രമല്ല ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും ബീഫ് വില വർധിക്കാനുള്ള കാരണമാണ്.

logo
Metro Vaartha
www.metrovaartha.com