

ബക്രീദ് അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്തു നൽകി ബെവ്കോ എംപ്ലോയീസ് സംഘ്
representative image
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
തിരുവനന്തപുരം: ബക്രീദ് അവധി മദ്യശാലകൾക്കും വേണമെന്ന ആവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്. ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരാനായി ഒരു ദിവസം അവധി നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തു നൽകി.
ബക്രീദ് ആഘോഷങ്ങള്‍ക്കായി 27, 28 തീയതികളില്‍ കേരളം സംസ്ഥാനത്ത് പൊതുഅവധി നല്‍കാനുള്ള തീരുമാനത്തെ ബെവ്‌കോ അഭിനന്ദിച്ചു. ഒപ്പം ബക്രീദ് ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ ചില്ലറവില്‍പ്പന ശാലകള്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിക്കണം. എന്നാണ് കത്തിൽ പരാമർശിക്കുന്നത്.
ഇത്തവണത്തെ ബലി പെരുന്നാൾ പ്രമാണിച്ച് രണ്ട് ദിവസം അവധി നൽകി യുഡിഎഫ് സർക്കാർ തീരുമാനം. മേയ് 27, 28 തീയതികളിലാണ് അവധി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കലണ്ടറിൽ 27 നാണ് അവധി നൽകിയിരിക്കുന്നതെങ്കിലും 28 നാണ് കേരളത്തിൽ പെരുന്നാൾ അവധി.
ബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ബാധകമായിരിക്കും. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് സർക്കാരിന്‍റെ ഈ തീരുമാനം ആശ്വാസമാകും.