റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; ഡോക്റ്റർക്ക് പരുക്ക്

പുനലൂർ പ്രണവം ആശുപത്രിയിലെ സീനിയർ ഡോക്റ്റർ പുഷ്പാംഗതനാണ് പരുക്കേറ്റത്
bike accident in kollam doctor injured

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; ഡോക്റ്റർക്ക് പരുക്ക്

file

Updated on

കൊല്ലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഡോക്റ്റർക്ക് പരുക്ക്. ശനിയാഴ്ച രാത്രിയോടെ പുനലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. പുനലൂർ പ്രണവം ആശുപത്രിയിലെ സീനിയർ ഡോക്റ്റർ പുഷ്പാംഗതനാണ് പരുക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്റ്റർ തിരുവനന്തപുരത്തെ സ്വകാര‍്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്കിൽ വന്ന പുനലൂർ സ്വദേശികളായ യുവാക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com