''ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല''; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

സംസ്ഥാനത്തെ പാർട്ടി ചുമതല ചൂണ്ടിക്കാണിച്ചാണ് ബിനോയ് വിശ്വം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ത‍യാറാവാത്തതെന്നാണ് വിവരം
binoy viswam says he is not ready for cpi general secretary post
ബിനോയ് വിശ്വം
Updated on

ന‍്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര‍്യം കേന്ദ്ര നേതൃത്വത്തെ ബിനോയ് വിശ്വം അറിയിച്ചതായാണ് സൂചന. സംസ്ഥാനത്തെ പാർട്ടി ചുമതല ചൂണ്ടിക്കാണിച്ചാണ് ബിനോയ് വിശ്വം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ത‍യാറാവാത്തതെന്നാണ് വിവരം.

അമർജിത് കൗർ, ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ തുടങ്ങിയവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര‍്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും. നിലവിലെ ജനറൽ സെക്രട്ടറിയായ ഡി. രാജയ്ക്ക് 75 വയസ് പൂർത്തിയായതിനാൽ പാർട്ടിയിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യപ്പെട്ടിരുന്നു.

binoy viswam says he is not ready for cpi general secretary post
ഡി. രാജ ജനറൽ ഒഴിഞ്ഞേക്കും; ബിനോയ് വിശ്വം സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിൽ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com