പാഠ‍്യപദ്ധതിയിൽ നിന്നും വേടന്‍റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി നൽകി ബിജെപി

ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് പരാതി നൽകിയത്
BJP files complaint to VC demanding removal of vedan song from curriculum

വേടൻ

Updated on

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ പാഠ‍്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്‍റെ പാട്ട് പിൻവലിക്കണമെന്ന് ബിജെപി. ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് ഇക്കാര‍്യം ഉന്നയിച്ച് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് പരാതി നൽകിയത്.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃതയാണെന്ന് സമ്മതിച്ച വേടന്‍റെ പാട്ട് പാഠ‍്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ ഉന്നയിക്കുന്നു.

പുലിപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ കേസിന്‍റെ നിയമനടപടിയെ കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. വേടന് പകരം മറ്റ് എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ ഉൾപ്പെടുത്തണമെന്നും പരാതിയിലൂടെ എ.കെ. അനുരാജ് ആവശ‍്യപ്പെട്ടു.

ബിഎ മലയാളം മൂന്നാം സെമസ്റ്ററിലായിരുന്നു 'ഭൂമി ഞാൻ വാഴുന്നിടം' എന്ന വേടന്‍റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മൈക്കൽ ജാക്സന്‍റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന ഹിറ്റ് പാട്ടും വേടന്‍റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും തമ്മിലുള്ള താരതമ‍്യ പഠനമാണ് പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com