
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ
കൊച്ചി: 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ, മല്ലിക സുകുമാരനും പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോനുമെതിരേ ആക്രമണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.
സുപ്രിയ അർബൻ നക്സലൈറ്റാണെന്നും, അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിർത്താനാണ് മല്ലിക ശ്രമിക്കേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
മേജർ രവിയെ അല്ല മല്ലിക സുകുമാരൻ നിലയ്ക്ക് നിർത്തേണ്ടത്. മറിച്ച് വീട്ടിൽ ഒരാൾ ഉണ്ടല്ലോ, മല്ലിക സുകുമാരന്‍റെ മരുമകൾ, ആദ്യം ആ അഹങ്കാരിയെ വേണം നിലയ്ക്കു നിർത്തേണ്ടത് എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
അർബൻ നക്സൽ പോസ്റ്റിട്ട് സുപ്രിയ നാട്ടുകാരോട് പറഞ്ഞത്, തരത്തിൽ കളിക്കെടാ എന്‍റെ ഭർത്താവിനോട് കളിക്കേണ്ട എന്നാണ്. മരുമകളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അയ്യപ്പനും കോശിയും എന്ന സിനിമയിൽ അയ്യപ്പന്‍റെ ഭാര്യ കോശിയുടെ മുഖത്ത് നോക്കി പറയുന്ന ഒരു കാര്യമുണ്ട്.
ആ കാര്യം എന്താണെന്ന് മല്ലികയ്ക്ക് അറിയാമെന്നും അത് മല്ലിക സുകുമാരൻ അനുഭവിക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.