ബിജെപി നേതാവ് സി. സദാനന്ദന്‍റെ രാജ‍്യസഭാ നാമനിർദേശം റദ്ദാക്കണമെന്ന ഹർജി തള്ളി

ഹർജിക്കാരൻ മുന്നോട്ടു വച്ച ആവശ‍്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയുടെതാണ് നടപടി
BJP leader C. Sadanandan's plea to cancel Rajya Sabha nomination dismissed

സി. സദാനന്ദൻ

Updated on

ന‍്യൂഡൽഹി: ബിജെപി നേതാവ് സി. സദാനന്ദന്‍റെ രാജ‍്യസഭാ നാമനിർദേശം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര‍്യ ഹർജി തള്ളി. ഹർജിക്കാരൻ മുന്നോട്ടു വച്ച ആവശ‍്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയുടെതാണ് നടപടി.

സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ പ്രധാന വാദം. സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനു വേണ്ടി അഭിഭാഷകൻ വീനിത് എസ് വർക്കലവിളയാണ് ഹർജി സമർപ്പിച്ചത്.

ഏത് മേഖലയിലാണ് സദാനന്ദൻ സംഭാവന അർപ്പിച്ചതെന്ന് രാജ‍്യത്തിന് അറിയില്ലെന്നും നോമിനേഷൻ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com