നാട്ടുഭാഷാ പ്രയോഗമായിരുന്നു; ബിഷപ്പുമാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.സി. ജോർജ്

ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നാണ് പി.സി. ജോര്‍ജ് അഭ്യര്‍ഥിച്ചത്
bishop
പി.സി. ജോർജ്

file image

Updated on

കോട്ടയം: ബിഷപ്പുമാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പു പറഞ്ഞ് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.സി. ജോർജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് പി.സി. ജോര്‍ജ് അഭ്യര്‍ഥിച്ചു.

എഫ്സിആർഎ നിയമവുമായി ബന്ധപ്പെട്ടായിരുന്നു ബിഷപ്പുമാർക്കെതിരേ പി.സി. ജോർജ് രംഗത്തെത്തി‍യത്. "കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുന്നുണ്ട്. അവർ ഇതിനപ്പുറത്തെ വർത്തമാനവും പറ‍യും. കുറച്ചു പിതാക്കന്മാർ ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സുഖമില്ല.

രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നു നടക്കുന്നത്. ക്രിസ്ത്യാനികളെ ഇത്രയും അംഗീകരിക്കുന്ന പാർട്ടി വേറെയില്ല. കോൺഗ്രസ് ഭരിച്ചാൽ ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാരുണ്ടാവില്ലല്ലോ, ഇതെല്ലാം മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ല', എന്നാണ് പി.സി. ജോർജ് പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com