

ആർ. ശ്രീലേഖ, രാഹുൽ ഗാന്ധി
തിരുവനന്തപുരം: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.
ബിജെപി പുനലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു അവർ. പാറ്റകൾ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിട്ടുള്ളതെന്നും എസ്ഐആർ അടുത്തിടെ വന്ന കാര്യമൊന്നുമല്ലെന്നും ശ്രീലേഖ പറഞ്ഞു. എല്ലാ 10 വർഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയയാണിതെന്നാണ് ശ്രീലേഖയുടെ വാദം.