അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

ഷോൺ ജോർജിനെതിരേ യോഗത്തിൽ വിമർശനം
BJP secures five seats; may get up to 7 seats, says assessment

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

File
Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സീറ്റ് നിലവാരം വിലയിരുത്തി ബിജെപി. തെരഞ്ഞെടുപ്പിൽ 5 മുതൽ 7 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് യോഗം വിലയിരുത്തിയത്. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നി മണ്ഡലങ്ങളിൽ ജയിക്കുമെന്നാണ് പാർട്ടി പ്രതീക്ഷവച്ചു പുലർത്തുന്നത്.

കൂടാതെ തൃശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി ജയത്തിനുള്ള സാധ്യതയുണ്ട്. ബൂത്ത് തല കണക്കുകൾ നേരിട്ട് വിലയിരുത്താനും കോർ കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതി ജില്ലകളിലെത്തി കണക്കുകൾ ശേഖരിക്കും.

ഷോൺ ജോർജിനെതിരേയും യോഗത്തിൽ വിമർശനം ഉയർന്നു. ക്രൈസ്തവ സഭകളെ വിമർശിച്ചത് ശരിയായില്ലെന്ന് നേതൃത്വം വിലയിരുത്തി.സഭയെയോ സഭ നേതൃത്വത്തെയോ അല്ല, മറിച്ച് കോൺഗ്രസ് അനുകൂല നിലപാട് എടുത്ത ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. തൽകാലം പരസ്യവിമർശനം വേണ്ടെന്ന് സംസ്ഥാനനേതൃത്വം നിർദേശം നൽകി. ശോഭ സുരേന്ദ്രനെതിരേ നടപടി വേണമെന്ന് കോർകമ്മിറ്റിയിൽ ആവശ്യം ഉയർന്നു. ശോഭയുടെ ഓഡിയോ ക്ലിപ്പിൽ സംസ്ഥാനവൈസ് പ്രസിഡന്‍റ് കെ. സോമനെക്കുറിച്ച് പരാമർശം ഉണ്ടെന്നും ഇത് പൊതുസമൂഹത്തിന് മുന്നിൽ നാണക്കേട് ഉണ്ടാക്കിയെന്നാണ് സോമൻ ആരോപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com