സ്പീക്കർ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; മത്സരിക്കുമെന്ന് ബിജെപി, സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

എൽഡിഎഫ് ഇതുവരെ സ്പീക്കർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല
bjp to contest kerala assembly speaker election

തിരുവഞ്ചൂർ രാധാകൃഷ്ണൻ | ബി.ബി. ഗോപകുമാർ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് എംഎൽഎമാരെല്ലാം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർഥിയായി തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ, മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലെത്തിയ ഭാരതീയ ജനതാ പാർട്ടിയും സ്പീക്കർ സ്ഥാനാർഥിയെ കളത്തിലിറക്കിയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ വിജയിച്ച ബി.ബി. ഗോപകുമാറാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുക. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സ്പീക്കർ സ്ഥാനത്തേക്ക് ഗോപകുമാറിന്‍റെ പേര് സഭയിലുള്ള മറ്റ് 2 അംഗങ്ങളാണ് വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ചേർ‌ന്നാവും നിർദേശിക്കുക. എന്നാൽ, പ്രതിപക്ഷമായ എൽ‌ഡിഎഫ് ഇതുവരെ തങ്ങളുടെ സ്പീക്കർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com