

മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി.ശിവൻകുട്ടി ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്ന് പരാതി. മന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടർമാർക്കുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതി.
നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ് അഡ്വ. പ്രകാശ് സി.ആർയാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയത്.
എന്നാൽ സംസ്ഥാനത്തിന്‍റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി.ശിവൻകുട്ടി വരണാധികാരിക്ക് വിശദീകരണം നൽകി.