അമിത്ഷായ്ക്ക് നേരേ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പൊലീസ് മേധാവിക്ക് പരാതി

ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാറാണ് പരാതിക്കാരൻ
black flag protest against amit shah files complaint

അമിത്ഷായ്ക്ക് നേരേ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പൊലീസ് മേധാവിക്ക് പരാതി

Updated on: 

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി.

ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാറാണ് പരാതിക്കാരൻ. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്‍റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തിലെത്തിയത്. ശനിയാഴ്ച കൊല്ലം ആശ്രാമം മൈതാനത്തു ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലേക്കു പോകാൻ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്.

ആഭ്യന്തര മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിൽ പോയ പൈലറ്റ് വാഹനത്തിന് അടുത്തുവരെ പ്രവർത്തകർ കരിങ്കൊടിയുമായി എത്തി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

logo
Metro Vaartha
www.metrovaartha.com