വേമ്പനാട്ട് കാ‍യലിൽ വഞ്ചി മറിഞ്ഞു; ഒരാളെ കാണാനില്ല, 3 പേർക്ക് പരുക്ക്

തീരത്ത് നിന്ന് നീങ്ങി അല്‍പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്.

Boat capsizes in Vembanad lake; one person missing, 3 injured

സുമേഷ്

Updated on

കോട്ടയം: വൈക്കത്ത് വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി സുമേഷിനെയാണ്(കണ്ണൻ -42) കാണാതായത്. ഇയാൾക്കായി അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. ചെമ്പിനടുത്ത് തുരുത്തേൽ ഭാഗത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്ന 23 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. എല്ലാവരും അരൂർ പാണാവള്ളി സ്വദേശികളാണ്.

പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാര്‍ഗം എന്ന നിലയിലാണ് ആളുകള്‍ വള്ളത്തില്‍ സഞ്ചരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ പരുക്കേറ്റ മൂന്നുപേരെ വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. തീരത്ത് നിന്ന് നീങ്ങി അല്‍പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്.

സുമേഷിനെ ഒഴികെ എല്ലാവരെയും രക്ഷപെടുത്തി. വള്ളം മറിഞ്ഞപ്പോള്‍ സുമേഷ് 5 പേരെ രക്ഷപ്പെടുത്തിയതായി ഒപ്പമുള്ളവർ പറഞ്ഞു. അപ്പോഴേക്കും ഇയാൾ കുഴഞ്ഞുപോയിരുന്നു. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയ അവസ്ഥയിലാണ്. നാട്ടുകാരുടെയും, അഗ്നിരക്ഷാസേനയുടെയും, പൊലീസിന്‍റെയും നേതൃത്വത്തിലാണ് സ്ഥലത്ത് തെരച്ചിൽ നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com