ചമ്പക്കുളം മൂലം വള്ളംകളി; അവധിയില്ല, സങ്കടമെന്ന് എംഎൽഎ

അടുത്ത വർഷം അവധി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും എംഎൽഎ പറഞ്ഞു.
Boat race due to Champakulam; MLA expresses regret over not being given leave

ചമ്പക്കുളം മൂലം വള്ളംകളി; അവധി നൽകാത്തതിൽ സങ്കടമെന്ന് എംഎൽഎ

Updated on

കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിക്ക് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ തുടക്കമാകും. വള്ളംകളി പ്രമാണിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി വേണമെന്ന എംഎൽഎ റെജി ചെറിയാന്‍റെ ആവശ്യവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രതികരണവും വിവാദമായി മാറിയിരുന്നു. അവധി ലഭിക്കാത്തതിൽ സങ്കടമുണ്ടെന്നും മുഖ്യമന്ത്രി മനഃപൂർവം കുട്ടനാടിലെ അപമാനിച്ചുവെന്ന് ജനങ്ങൾ ചിന്തിക്കുന്നത് സ്വാഭാവികമാണെന്നും റെജിചെറിയാൻ എംഎൽഎ പറഞ്ഞു.

വള്ളംകളിക്ക് പ്രാദേശിക അവധി വേണമെന്ന് മുൻവർഷങ്ങളിൽ ആരും ആവശ്യപ്പെട്ടിട്ടില്. ഇതാദ്യമായി നിയമസഭയിൽ അങ്ങനെയൊരു സബ്മിഷൻ സമർപ്പിച്ചത് ഇത്തരത്തിൽ വിവാദമായി മാറി. അടുത്ത വർഷം അവധി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും എംഎൽഎ പറഞ്ഞു. നിയമസഭയിൽ എംഎൽഎയുടെ ആവശ്യത്തോട് പരിശോധിക്കാമെന്നും സീറ്റിൽ ഇരുന്ന ശേഷം ഒരു കാരണവശാലും നൽകില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകിയതാണ് വിവാദമായി മാറിയത്.

കുട്ടനാടിയെയും വള്ളംകളിപ്രേമികളെയും അപമാനിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരേ പ്രാദേശിക വികാരം ശക്തമാണ്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധവും സംഘടിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com