തിരു. മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

സുരക്ഷ ജീവനക്കാരാണ് മൃതദേഹം കണ്ടത്
Body of newborn found in parking lot of Thiruvananthapuram Medical College

തിരു. മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച മെഡിക്കൽ കോളെജിലെ സുരക്ഷ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

സ്ഥലത്തെ സിസിടിവികളടക്കം പരിശോധിച്ചുവരുകയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com