

വയനാട് കലക്റ്ററേറ്റിലും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല
വയനാട്: പത്തനംതിട്ട, തിരുവനന്തപുരം കലക്റ്ററേറ്റിൽ ബോംബ് ഭീഷണി എത്തിയതിന് പിന്നാലെ വയനാട് കലക്റ്ററേറ്റിലും ബോംബ് ഭീഷണി.
ചൊവ്വാഴ്ച രാവിലെയോടെയാണ് ബോംബ് ഭീഷണി എത്തിയത്. എന്നാൽ അൽപ്പ സമയം മുമ്പാണ് മെയിൽ ഉദ‍്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
പൊലീസും ബോംബ് സ്ക്വാഡും കലക്റ്ററേറ്റിൽ എത്തി പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു.