കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ബീം തകർന്നു

പാലം നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
bridge collapsed in koyilandy kozhikode

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ബീം തകർന്നു

Updated on

കോഴിക്കോട്: നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. കൊയിലാണ്ടി തോരായിക്കടവിൽ വ‍്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. പാലം നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല.

പാലത്തിന്‍റെ മധ‍്യഭാഗത്തെ ബീം തകരുകയും കോൺക്രീറ്റ് അടക്കം താഴേക്ക് പതിക്കുകയായിരുന്നു. ടിഎംആർ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്‍റെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷങ്ങൾക്കു മുൻപായിരുന്നു പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

bridge collapsed in koyilandy kozhikode
കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com