

സുമ, ശരത്ത്
കൊടുങ്ങല്ലൂർ: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സഹോദരിയുടെ നില ഗുരുതരമെന്ന് അറിഞ്ഞ യുവാവ് ജീവനൊടുക്കി. പിന്നാലെ സഹോദരിയും മരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ സുമ (26), ശരത്ത് (22) എന്നിവരാണ് മരിച്ചത്. ചേച്ചിയുടെ കഠിനമായ രോഗാവസ്ഥയും ചികിത്സാച്ചെലവുകളും കണ്ട് മനസ് തകർന്നാണ് ശരത്ത് ജീവനൊടുക്കിയത്.
കൊച്ചിയിൽ കമ്പ്യൂട്ടർ ലാബ് അധ്യാപികയായിരുന്ന സുമ പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സുമയുടെ അവസ്ഥ മോശമായി. ആശുപത്രിയിൽ എത്തിയ ശരത്ത് സഹോദരിയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.
പിന്നാലെയാണ് ശരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിറകെ സഹോദരി സുമയും മരിച്ചു. കളത്തിപ്പറമ്പിൽ സുരേന്ദ്രന്‍റെയും സിന്ധുവിന്‍റെയും മക്കളാണ് ഇവർ. പെരുമ്പാവൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത്ത്.