മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും; പ്രവേശനവും ഫലങ്ങളും സംബന്ധിച്ച കലണ്ടർ പുറത്തിറക്കി മന്ത്രി

ഒന്നാം ക്ലാസ് പ്രവേശന പരിപാടികൾ ഏപ്രിൽ 17 മുതലും മെയ് 2 ന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനവും ആരംഭിക്കുന്നതായി മന്ത്രി വ്യക്തമാക്കി
മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി  ഫലം പ്രഖ്യാപിക്കും; പ്രവേശനവും ഫലങ്ങളും സംബന്ധിച്ച കലണ്ടർ പുറത്തിറക്കി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷ ഫലങ്ങളും സംബന്ധിച്ച കലണ്ടർ മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ 9-ാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് 2 ന് നടത്തും. മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 31 ന് അടക്കുന്ന സ്കൂൾ ജൂൺ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന പരിപാടികൾ ഏപ്രിൽ 17 മുതലും മെയ് 2 ന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനവും ആരംഭിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com