മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും അവരുടെ ചിത്രമെടുക്കാനുമായാണ് ക്യാമറ സ്ഥാപിച്ചത്
cameras installed to monitor media persons on cm press meet controversy

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും അവരുടെ ചിത്രമെടുക്കാനുമായി മുഖ്യമന്ത്രി ഇരിക്കുന്നതിന് വലത് വശത്തായാണ് പ്രത്യേകം ക്യാമറ സജീകരിച്ചത്.

എന്നാൽ മാധ്യമ പ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും ചിലർ‌ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ പിആർഡി ജീവനക്കാർ ക്യാമറ മാറ്റുകയായിരുന്നു. ബുധനാഴ്ച പ്രളയദുരിതാശ്വാസമടക്കം പ്രഖ്യാപിക്കുന്നതിനായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വാർത്താസമ്മേളനം ഉണ്ടാകുമെന്നറിയിച്ചിരുന്നു.

ഇതിനായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മീഡിയാ റൂമിലെത്തിയ മാധ്യമ പ്രവർത്തകരാണ് ഈ ക്യാമറ ശ്രദ്ധിച്ചത്. ചോദ്യം ചെയ്തതോടെ ക്യാമറ മാറ്റി. അതിന് ശേഷമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com