

VD Satheesan
file image
തിരുവനന്തപുരം: പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ലെന്ന് മഖ്യമന്ത്രി വി.ഡി. സതീശന്‍. പിന്‍മാറിയില്‍ വിദ്യാഭ്യാസവകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ല. പാര്‍ട്ടി വികാരം മാനിക്കുന്നതായും പിന്‍മാറാന്‍ സാധ്യമല്ലെന്നാണ് ലഭിച്ച നിയമപോദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനമില്ലെന്നും ദീപാദാസ് മുന്‍ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാൽ ദീപാദാസ് മുന്‍ഷിയുടെ വിമര്‍ശനം മുഖ്യമന്ത്രി തള്ളി. സര്‍ക്കാരിലുള്ള കെപിസിസി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാനസികമായി കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞെന്നും ഫിസിക്കലി മാത്രം പ്രസിഡന്‍റായി തുടരുകയാണെന്നായിരുന്നു പി.ജെ. കുര്യന്‍റെ വിമര്‍ശനം. ഇതിനെ ബെന്നി ബഹന്നാന്‍ പിന്തുണച്ചതായി സൂചനയുണ്ട്.