'കാസ' രാഷ്ട്രീയത്തിലേക്ക്? തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത

കേരളത്തിൽ 120 നിയോജക മണ്ഡലങ്ങളിൽ കാസയ്ക്ക് കമ്മിറ്റി ഉണ്ട്.
CASA to enter politics

'കാസ' രാഷ്ട്രീയത്തിലേക്ക്? തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത

Updated on

കോട്ടയം: രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). തദ്ദേശ തെരഞ്ഞെടുപ്പിൽ‌ സ്വാധീനമുള്ള മേഖലകളിൽ സ്ഥാനാർഥികളെ നിർത്താനും സ്വാധീനമില്ലാത്ത മേഖലകളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും നീക്കമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കാം.

പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ 120 നിയോജക മണ്ഡലങ്ങളിൽ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. 22,000 ആംഗങ്ങൾ കാസയിൽ ഉണ്ടെന്നാണ് കരുതുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com