മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരേ കേസെടുക്കാൻ സർക്കാർ, ഗവർണറുടെ അനുമതി തേടും

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ മന്ത്രിയുടെ പങ്ക് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി
case against ex minister v abdurahiman

ലയണൽ മെസി, വി. അബ്ദുറഹിമാൻ

Updated on: 

തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരേ കേസെടുക്കാൻ സർക്കാർ‌. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ മന്ത്രിയുടെ പങ്ക് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. മുൻ മന്ത്രിക്കെതിരേ കേസെടുക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടും.

വി. അബ്ദുറഹിമാനും അദ്ദേഹത്തിന്‍റെ ഓഫിസും കേസിൽ ക്രമവിരുദ്ധമായ ഇടലെടുകൾ നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തിയത്. അഴിമതി നിരോധന നിയമ പ്രകാരം മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെയും ഏതാനും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന ശുപാർശ അടങ്ങിയ റിപ്പോർട്ടാണ് എസ്ഐടി സർക്കാരിന് സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ടും വിശദമായ കത്തും ഗവർണർക്ക് ഉടൻ കൈമാറും.

ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ വി. അബ്ദുറഹിമാനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കും. നിലവിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും കമ്പനി ഉടമ ആന്റോ അഗസ്റ്റിനുമാണ് കേസിന്റെ എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിലുള്ളത്.

logo
Metro Vaartha
www.metrovaartha.com