യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്കയച്ചു; യുവതി അടക്കം ആറംഗ സംഘത്തിനെതിരേ കേസ്

കോഴിക്കോട് സ്വദേശികളാണ് പ്രതികളെന്നാണ് പൊലീസ് നൽകുന്ന സൂചന
case against gang abducts man threatens with nude photos for ransom

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്കയച്ചു; യുവതി അടക്കം ആറംഗ സംഘത്തിനെതിരേ കേസ്

file image

Updated on

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളയച്ച് കുടുംബത്തിൽ നിന്ന് 8 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. സുഹൃത്തിനെ കാണാനായി ബെംഗളൂരുവിലേക്ക് പോയ 21 കാരനായ ഫ്ലോറിക്കൻ റോഡ് സ്വദേശിയെ യുവതി അടക്കമുള്ള ആറംഗ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായാണ് പരാതി. ഇവരിൽ നിന്ന് രക്ഷപെട്ട 21 കാരൻ ചേവായൂർ പൊലീസിൽ അഭയം തേടുകയായിരുന്നു.

ജൂലൈ 24 നാണ് യുവാവ് ബെംഗളൂരുവിലെത്തിയത്. അവിടെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവാവിനെ സുഹൃത്തായി യുവതിയപടെ പേരുവ പറഞ്ഞെത്തിയ ആറംഗം സംഘം തട്ടിക്കൊണ്ടുപോയി പയമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് തടവിലാക്കുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് ഫോണിൽ നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്ക് അയച്ചു നൽകുകയായിരുന്നു. മകനെ വിട്ടുകിട്ടാൻ 8 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

യുവാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രഥമിക അന്വേഷണത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. ഇതിൽ യുവതി അടക്കമുള്ള മൂന്നു പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

logo
Metro Vaartha
www.metrovaartha.com