ഷാജൻ സ്കറിയ , പി.വി.അൻവർ
Kerala
അപകീർത്തിപ്പെടുത്തി; ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി. അൻവറിനെതിരേ കേസ്
പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ പരാതിയിൽ എംഎൽഎ പി.വി. അൻവറിനെതിരേ കേസ്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മറുനാടൻ മലയാളി യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട വാർത്തകളുടെ വീഡിയോ മതസ്പർധയുണ്ടാക്കും വിധത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്.
പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.