'ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചില്ല'; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസ്

15 ആനകളെയാണ് വൃശ്ചികോത്സവത്തിൽ എഴുന്നള്ളിച്ചത്.
case against thrippunithura temple authority over violating high court directions on elephant procession
'ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചില്ല'; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസ്
Updated on

കൊച്ചി: ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസെടുത്ത് വനംവകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം. ക്ഷേത്രത്തിലെ വൃശ്ചികോത്സവമാണ് കേസിന് അടിസ്ഥാനം. ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം ആനകളും ജനങ്ങളുമായി 8 മീറ്റർ അകലം പാലിക്കണം , തീവെട്ടിയും ആനകളുമായി 5 മീറ്റർ അകലം വേണം എന്നീ മാർഗ നിർദേശങ്ങളെല്ലാം ക്ഷേത്രത്തിൽ ലംഘിക്കപ്പെട്ടുവെന്നാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ കനത്ത മഴ മൂലമാണ് ഈ നിർദേശങ്ങൾ പാലിക്കാൻ കഴിയാഞ്ഞതെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.

15 ആനകളെയാണ് വൃശ്ചികോത്സവത്തിൽ എഴുന്നള്ളിച്ചത്. ഹൈക്കോടതി നിയന്ത്രണത്തിൽ ഇളവ് തേടി ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് ലഭിച്ചിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com