പാറമേക്കാവിന്‍റെ പടക്കനിർമാണശാലയിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന്; ഉടമയ്‌ക്കെതിരേ കേസ്

മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമാണശാലയിലാണ് വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയത്.
case filed against paramekkavu fire cracker factory owner

പാറമേക്കാവിന്‍റെ പടക്കനിർമാണശാലയിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചു; ഉടമയ്‌ക്കെതിരേ കേസ്

file image

Updated on

പാലക്കാട്: അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിന് പാറമേക്കാവിന്‍റെ പടക്കനിർമാണശാല ഉടമയ്ക്കെതിരേ പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമാണശാലയിലാണ് വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയത്.

ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര‍്യത്തിലാണ് പാറമേക്കാവിന്‍റെ പടക്കനിർമാണശാല‍യിൽ തഹസിൽദാറും റവന‍്യൂ ഉദ‍്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്.

logo
Metro Vaartha
www.metrovaartha.com