റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത; റിപ്പോർട്ടർ ചാനലിനെതിരേ കേസ്

കെ. മുരളീധരന്‍റെ പരാതിയിലാണ് കേസെടുത്തത്
Case filed against Reporter Channel over news of advertisement to recruit people for rally

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരേ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിന്‍റെ വാർത്തയിലാണ് പരാതി.

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായുമാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോൽക്കുമെന്ന ഭയത്താൽ ചെയ്യുന്നതാകമെന്ന് കെ.മുരളീധരൻ പറഞ്ഞു.

യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നൽകിയെന്ന പ്രചാരണം എൽഡിഎഫ് സ്ഥാനാർഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

logo
Metro Vaartha
www.metrovaartha.com