
ഷാജൻ സ്കറിയ
കോട്ടയം: മാധ‍്യമപ്രവർത്തകനും 'മറുനാടൻ മലയാളി' എഡിറ്ററുമായ ഷാജൻ സ്കറിയയെ മർദിച്ച സംഭവത്തിൽ അഞ്ചു പേർക്കെതിരേ കേസെടുത്തു. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണസംഘം വ‍്യക്തമാക്കി.
സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷാജൻ സ്കറിയയ്ക്കു മർദനമേറ്റത്.
ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി മൂന്നംഗ സംഘം മർദിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഷാജനെ ആശുപത്രിയിലെത്തിച്ചത്.