ട്രാൻസ്ജെൻഡർ നടി ദീപ്തി കല്യാണിയെ അപകീർത്തിപ്പെടുത്തി; ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരേ കേസ്

ഹെലൻ ഓഫ് സ്പാർട്ട' എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയ്ക്കെതിരെയാണ് തൃശൂർ സിറ്റി സൈബർ പൊലീസ് കേസെടുത്തത്
Deepthi Kalyani, S.R. Dhanya

ദീപ്തി കല്യാണി, എസ്.ആർ. ധന്യ

Updated on

തൃശൂർ: ട്രാൻസ്‌ജെൻഡർ മോഡലും നടിയുമായ ദീപ്തി കല്യാണിയെ അധിക്ഷേപിക്കുകയും അപകീർത്തികരമായ ഉള്ളടക്കങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരേ പൊലീസ് കേസെടുത്തു. 'ഹെലൻ ഓഫ് സ്പാർട്ട' എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയ്ക്കെതിരെയാണ് തൃശൂർ സിറ്റി സൈബർ പൊലീസ് കേസെടുത്തത്.

ദീപ്തി കല്യാണി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധന്യയ്ക്കെതിരേ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത, ഐടി നിയമം, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

അടുത്തിടെ ദീപ്തിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ ധന്യ വീഡിയോ പോസ്റ്റ് ചെയ്തെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനായി ധന്യയ്ക്ക് നോട്ടീസ് നൽകും.

കഴിഞ്ഞ മാസം കാസർകോട് സ്വദേശിയായ ധന്യയ്‌ക്കെതിരേ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com