തെരുവുനായകൾക്ക് ഭക്ഷണം കൊടുത്തു; രണ്ടു പേർക്കെതിരേ കേസ്

അടുത്തിടെ പ്രദേശത്ത് ഒരു യുവതിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
Case registered against two people for feeding stray dogs

തെരുവുനായ

file image

Updated on

തിരുവനന്തപുരം: തെരുവുനായകൾക്ക് ഭക്ഷണം കൊടുത്ത രണ്ടു പേർക്കെതിരേ കേസെടുത്ത് ഫോർട്ട് കൊച്ചി പൊലീസ്. പൊതു സ്ഥലം മലിനമാക്കാൻ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. അടുത്തിടെ പ്രദേശത്ത് ഒരു യുവതിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

തുടർന്ന് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് അപകടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് രണ്ടു പേർ വീണ്ടും നായ്ക്കൾക്ക് കോഴിമാലിന്യം നൽകിയത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

logo
Metro Vaartha
www.metrovaartha.com