
കാക്കനാട് ജയിലിൽ ഫാർമസിസ്റ്റിനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് പരാതി; ഡോക്റ്റർക്കെതിരേ കേസെടുത്തു
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഫാർമസിസ്റ്റിനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് പരാതി. ഫാർമസിസ്റ്റ് വി.സി. ദീപയുടെ പരാതിയിൽ ഡോക്റ്റർ ബെൽനാ മാർഗ്രറ്റിനെതിരേ കേസെടുത്തു. മുഖ‍്യമന്ത്രിക്ക് ഉൾപ്പെടെ ദീപ പരാതി നൽകിയിട്ടുണ്ട്.
പ്രതി ഉപയോഗിച്ച ശുചിമുറി നിരന്തരം കഴുകിച്ചെന്നും പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെയെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും ദീപയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് ഡോക്റ്റർക്കെതിരേ അന്വേഷണം ആരംഭിച്ചു.