സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ നടത്തിയ പരാമർശം; ജാൻമണി ദാസ് അറസ്റ്റിൽ

ജാമ‍്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
celebrity makeup artist jaanmoni das arrested for remarks against pm modi

ജാൻമണി ദാസ്

Updated on

കോഴിക്കോട്: ഡൽ‌ഹിയിൽ സിജെപി പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പരാമർശത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ.

ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ‍്യക്ഷ നവ‍്യ ഹരിദാസ് നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസിന്‍റേതാണ് നടപടി. ജാമ‍്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതിനാൽ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടയക്കും. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുള്ള ഉദ്ദേശത്തോടെ അപകീർത്തിപരമായ വിഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. തന്‍റെ പ്രസ്താവനയിൽ ജാൻമണി നേരത്തെ ഖേദ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് തെറ്റുപറ്റിയതായും മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണമെന്നും ഭാഷാ പ്രയോഗത്തിൽ സംഭവിച്ച പിഴവാണെന്നുമായിരുന്നു ജാൻമണി പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com