സൗജന്യ വാഗ്ദാനങ്ങൾ ഒഴിവാക്കണം: സംസ്ഥാന‌ങ്ങളോട് കേന്ദ്രം

ജനപ്രിയ പദ്ധതികളെന്ന പേരിൽ പണം ഒഴുക്കുന്നത് പാക്കിസ്ഥാന്‍റെയും ലങ്കയുടെയും ഗതി വരാൻ ഇടയാക്കുമെന്നും മുന്നറിയിപ്പ്
സൗജന്യ വാഗ്ദാനങ്ങൾ ഒഴിവാക്കണം: സംസ്ഥാന‌ങ്ങളോട് കേന്ദ്രം
Updated on

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​കു​ന്ന അ​നാ​വ​ശ്യ സൗ​ജ​ന്യ​ങ്ങ​ൾ​ക്കും "സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ'​ക്കു​മെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. സൗ​ജ​ന്യ​ങ്ങ​ൾ വാ​രി​ക്കോ​രി ന​ൽ​കു​ന്ന​തു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​ക്കും. സം​സ്ഥാ​ന​ങ്ങ​ൾ അ​വ​രു​ടെ സാ​മ്പ​ത്തി​ക നി​ല പ​രി​ശോ​ധി​ച്ചു മാ​ത്ര​മേ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​വൂ- ശ്രീ​ല​ങ്ക​യി​ലേ​യും പാ​ക്കി​സ്ഥാ​നി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

സം​സ്ഥാ​ന​ങ്ങ​ൾ മൂ​ല​ധ​ന നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ബ​ജ​റ്റി​നു പു​റ​ത്തു​ള്ള ക​ട​മെ​ടു​പ്പ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ മ​ത്സ​രി​ച്ച് സൗ​ജ​ന്യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തും ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളെ​ന്ന പേ​രി​ല്‍ പ​ണ​മൊ​ഴു​ക്കു​ന്ന​തും സാ​മ്പ​ത്തി​ക സ്ഥി​തി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും സാ​ഹ​ച​ര്യം ഇ​തി​നോ​ട​കം ത​ന്നെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഈ ​സം​സ്ഥാ​ന​ങ്ങ​ൾ പ​ല​തും ശ്രീ​ല​ങ്ക​യോ പാ​ക്കി​സ്ഥാ​നോ പോ​ലെ സാ​മ്പ​ത്തി​ക​മാ​യി ത​ക​രു​മാ​യി​രു​ന്നു. ഭ​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​ക​ണം- ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രോ​ട് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

ക്ഷേ​മ​പ​ദ്ധ​തി​ക​ളും സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​വും യോ​ഗ​ത്തി​ല്‍വി​ല​യി​രു​ത്തി. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, അ​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി സൈ​ക്കി​ളു​ക​ളും ലാ​പ്‌​ടോ​പ്പു​ക​ളും ന​ൽ​ക​ൽ, സ്‌​കൂ​ള്‍ ഗ​താ​ഗ​തം തു​ട​ങ്ങി​യ​വ അം​ഗീ​ക​രി​ക്കാ​മെ​ങ്കി​ലും സൗ​ജ​ന്യ കു​ടി​വെ​ള്ളം, സൗ​ജ​ന്യ വൈ​ദ്യു​തി, സൗ​ജ​ന്യ ബ​സ് യാ​ത്ര തു​ട​ങ്ങി​യ​വ സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വ് ചോ​ര്‍ത്തും. അ​വ തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്ക​മാ​കും. ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ അ​വ​ര​വ​രു​ടെ വ​രു​മാ​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നെ​തി​രാ​യ ഒ​രു കേ​സി​ൽ സൗ​ജ​ന്യ​ങ്ങ​ൾ എ​ന്നാ​ലെ​ന്താ​ണെ​ന്ന് സു​പ്രീം കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​പ്പ​റ്റി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്

logo
Metro Vaartha
www.metrovaartha.com